കേരള കലാ സാഹിത്യവേദിയുടെ പ്രഥമ തൊഴിൽ സംരംഭം പ്രവർത്തനം ആരംഭിച്ചു.
ചുങ്കപ്പാറ: കേരള സാഹിത്യ ഭവൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കലാ സാഹിത്യ പ്രവർത്തകരുടെ കൂട്ടായ്മയായ കേരള കലാ സാഹിത്യ വേദി (Ut KSB All India Reg No. 105/IV/23) യുടെ പ്രഥമ തൊഴിൽ സംരംഭം ‘ കാർഷിക വിളകളുടെ സംഭരണ വിപണന കേന്ദ്രം ‘ പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ശ്രീ ഷാജി കെ കോട്ടേമണ്ണിൽ ഉത്ഘാടനം നിർവഹിച്ചു. വ്യാപാരി വ്യവസായി സമിതി പ്രസിഡൻ്റ് ശ്രീ സുലൈമാൻ നാഷണൽ ആദ്യ വിൽപന നടത്തി. കേരള കലാസാഹിത്യവേദി പ്രസിഡൻ്റ് കവി അലിയാർ എരുമേലി, ജനറൽ സെക്രട്ടറി ആർ ജേ സുമേഷ് ചുങ്കപ്പാറ, ട്രഷറാർ സന്തോഷ് മണിമല, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ സുരേഷ് തിരുവല്ല, കെന്നഡി , അൻസാരി, മനീഷ് പുരുഷോത്തമൻ, മനോജ് തേക്കേപ്പുറം, ജോസഫ് കോത്തല, സിനു റാണി, റെഞ്ചി രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കേരളമൊട്ടാകെ തുടങ്ങാൻ പോകുന്ന ഇത്തരം സംരംഭങ്ങളിലൂടെ നാട്ടുകാർക്ക് വിഷ രഹിതമായ കാർഷിക ഉൽപന്നങ്ങൾ നൽകുക എന്നതാണ് ലക്ഷ്യം എന്നും നാട്ടുകാർക്ക് അവർ കൃഷി ചെയ്ത് ഉണ്ടാക്കുന്ന നാടൻ ഉൽപന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കാൻ ഇത്തരം സംരംഭങ്ങൾ സഹായിക്കും എന്നും ഭാരവാഹികൾ പറഞ്ഞു.