മാധ്യമശില്പശാല. ഡോ ഗോകുൽ. ബി. ജി യെ ആദരിക്കുന്നു. യുട്യൂബ് ചാനൽ, വെബ്സൈറ്റ് ഉൽഘാടനം

 

2024 ഫെബ്രുവരി 25 ഞായർ പത്തനംതിട്ട തിരുവല്ല വളളംകുളം.. S. S. L. ലൈബ്രറിയിൽ കെരള കലാ സാഹിത്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി വിൽസൻ കോശിയുടെ അദ്ധ്യക്ഷ്യതയിൽ പകൽ.2. നു മാധ്യമശില്പശാല തുടങ്ങി കേരള വനിതാ കലാ സാഹിത്യ വേദി സംസ്ഥാന വൈസ് പ്രസിഡണ്ട് രശ്മി രമേശ് ഈശ്വരപ്രാർത്ഥന ചൊല്ലി. കേരള കലാ സാഹിത്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് വിനായക മുരളി സ്വാഗതം പറഞ്ഞു. കേരള കലാ സാഹിത്യ വേദി സംസ്ഥാന ചെയർമാൻ അലിയാർ എരുമേലി മാധ്യമശില്പശാല ഉൽഘാടനം ചെയ്തു. തിരുവല്ല പ്രസ്സ്ക്ലബ് സെക്രട്ടറി സതിഷ്.. പി.. വി വെങര മാധ്യമങ്ങൾ സമൂഹതെ എങനെ സ്വാധിനിക്കുന്നു. എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി മാധ്യമങ്ങൾ കാണിക്കേണ്ട ജാഗ്രത എന്ന വിഷയത്തിൽ മലർനാട് ചാനൽ ഡയറക്ടർ ജയേഷ് പത്തനാപുരം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി തുടർന്നു നടന്ന മാധ്യമ ശില്പശാല ചർച്ചയിൽ കേരള കലാ സാഹിത്യ വേദി സംസ്ഥാന ജോയിന്റ് സെക്രട്ടറി സാൻട്രോ സതാലിൻ. കേരള കലാ സാഹിത്യ വേദി സംസ്ഥാന വൈസ് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് മനോജ്‌ തെക്കേപ്പുറം.. കേരള കലാ സാഹിത്യ വേദി സംസ്ഥാന എക്ക്സ്യുക്യുട്ടി മെമ്പർ സന്തോഷ് ബാലാജി കേരള കലാ സാഹിത്യ വേദി സംസ്ഥാന എക്ക്സ്യുക്യുട്ടി മെമ്പർ സുരേഷ് തിരുവല്ല എന്നിവർ മാധ്യമ ചർച്ചയിൽ പങ്കെടുത്തു ചർച്ചയിൽ വന്ന ചോദ്യങ്ങൾക്കു മലർനാട് ചാനൽ ഡയറക്ടർ ജയേഷ് പത്തനാപുരം.. മാധ്യമപ്രവർത്തകനും കേരള കലാ സാഹിത്യ വേദി സംസ്ഥാന ട്രഷറുമായ സുമേഷ് ചുങ്കപ്പാറ എന്നിവർ പൊതുവായ മറുപടി കൾ കൊടുത്തു.

 

 

പ്രതിഭാ ആദരചടങ്ങിൽ സുദർശനം ആയുർവേദ നേത്രചികിത്സലായം ഉടമയും കവിയും. ഗാനരചയിതാവും കേരള കലാ സാഹിത്യ വേദി തിരുവല്ല യുണിറ്റ് പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഡോ. ഗോകുൽ. ബി. ജി. യെ പ്രശസ്ത മാധ്യമപ്രവർത്തകൻ തിരുവല്ല രാജഗോപാൽ പൊന്നാട ചാർത്തി ഷിൽഡ് നൽകി ആദരിച്ചു തിരുവല്ല രാജഗോപാലിനെ കേരള കലാ സാഹിത്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി വിൽസൻകോശി പൊന്നാട ചാർത്തി ഷിൽഡ് നൽകി ആദരിച്ചു കേരള കലാസാഹിത്യ വേദി വെബ്സൈറ്റ് തയ്യാറാക്കിയ സന്ധ്യാ കായംകുളതെ കേരള കലാ സാഹിത്യ വേദി സംസ്ഥാന ചെയർമാൻ അലിയാർ എരുമേലി ഷിൽഡ് നൽകി ആദരിച്ചു.ആദരം ഏറ്റുവാങ്ങിയ പ്രതിഭകൾ മറുപടി പ്രസംഗം നടത്തി കേരള കലാ സാഹിത്യ വേദി സംസ്ഥാന ജോയിന്റ് സെക്രട്ടറി ജഗൻമോഹൻ കേരള കലാ സാഹിത്യ വേദി സംസ്ഥാന കൺവീനറും s.. S. L ലൈബ്രറി സെക്രട്ടറിയൂമായ പ്രകാശ് വള്ളംകുളം എന്നിവർ ആശംസകൾ നേർന്നു.തുടർന്നു നടന്ന ഗാന സന്ധ്യയിൽ. അലിയാർ എരുമേലി. വിൽസൻകോശി. ഡോ. ഗോകുൽ. ബി. ജി. സുരേഷ് ബാലാജി. പ്രകാശ് വള്ളംകുളം സുരേഷ് തിരുവല്ല സാന്തോ സതാലിൻ. മധു മല്ലപ്പള്ളി എന്നിവർ ഗാനങ്ങൾ ആലപിച്ചു എന്തുകൊണ്ടും അറിവും പ്രതിഭ സമ്പത്തു കൊണ്ടും സംഗിത മാധുര്യംകൊണ്ടും ഉണർവും ഉന്മേഷവും പകർന്ന പരിപാടി കേരള കലാ സാഹിത്യ വേദി സംസ്ഥാന ട്രഷർ സുമേഷ് ചുങ്കപ്പാറ നന്ദി രേഖപെടുത്തിയതോടുകുടി 30 പേർ പങ്കെടുത്ത പരിപാടി.. രാത്രി .7.30 നു സമാപിച്ചു.