ഇസ്ക എക്സിക്യൂട്ടീവ് യോഗവും സാംസ്കാരിക സമ്മേളനവും

ഇന്നലെ വൈകുന്നേരം കാക്കനാട് ചന്ത(കായംകുളം ) യിൽ നില്ക്കുമ്പോൾ Sheeba John ൻറെ വിളി. ടീച്ചറിൻറെ ഫേസ്ബുക്ക് എവിടെ? കാണാനില്ലല്ലോ. അത്യാവശ്യമായി ഒന്നുകാണണം. പ്രകാശനം ചെയ്ത ബുക്കിൻറെ പേരെന്തായിരുന്നു? അതൊന്ന് കാണേണ്ടതിൻറെ അത്യാവശ്യമുണ്ട്. ആ അത്യാവശ്യം എന്താണെന്ന് മനസിലായത് ഇന്ന് നേരം വെളുത്തപ്പോൾ.
ഇസ്ക ( ISKA – ഇന്ത്യൻ സാഹിത്യ കലാ അക്കാഡമി ) യുടെ പ്രവർത്തനരീതി ഇങ്ങനെയാണ്.
നിങ്ങൾക്ക് എഴുതാനുള്ള കഴിവുണ്ടോ? പാടാനുള്ള കഴിവുണ്ടോ? പ്രസംഗിയ്ക്കാൻ സാധിക്കുമോ? ഡാൻസ്, അഭിനയം etc അങ്ങനെ എന്തെങ്കിലും കഴിവുണ്ടോ? അറിയിക്കുക. യോഗ്യരെങ്കിൽ നിങ്ങൾ തീർച്ചയായും ഇസ്കയിൽ അംഗമാകും.
രാഷ്ട്രീയമില്ല. മതമില്ല. പൊങ്ങച്ചമോ കാപട്യമോ ഇല്ലാത്ത സാധാരണമനുഷ്യർ.