ധനകാര്യ ലിമിറ്റഡ് കമ്പനി സ്ഥാപനമായ വിന്നേഴ്സ് റോയൽ വർഷ കോപ്പറേറ്റീവ് സൊസൈറ്റി റാന്നി ബ്രാഞ്ചിന്റെ പ്രവർത്തനോദ്ഘാടനം കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അവർകൾ നിർവ്വഹിച്ചു.

 

ധനകാര്യ ലിമിറ്റഡ് കമ്പനി സ്ഥാപനമായ വിന്നേഴ്സ് റോയൽ വർഷ കോപ്പറേറ്റീവ് സൊസൈറ്റി റാന്നി ബ്രാഞ്ചിന്റെ പ്രവർത്തനോദ്ഘാടനം
കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അവർകൾ നിർവ്വഹിച്ചു. റാന്നി എം എൽ എ പ്രമോദ് നാരായണൻ അധ്യക്ഷത വഹിച്ചു. റാന്നി മുൻ എം എൽ എ രാജൂ എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.

 

 

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സി വി മാത്യു, ഫൗണ്ടർ മെമ്പർ അരുൺ എസ് കൃഷ്ണൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീകുമാർ ടി എ, എക്സിക്യൂട്ടീവ് ഡയറക്ടർ ജയകുമാർ കെ, ബിസിനസ് ഹെഡ് ശ്രീരാം കെ, സോണൽ മാനേജർ രഞ്ജിത്ത് എം ആർ, ചീഫ് മാനേജർ കെ പി സജിമോൻ എന്നിവർ പ്രസംഗിച്ചു.

 

 

വൈദിക ശ്രേഷ്ഠർ, മറ്റു സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മന്ത്രിയെ വരവേൽക്കാൻ ചിറ്റാറിൽ നിന്നെത്തിയ വനിതാ ചെണ്ടമേള സംഘം ചടങ്ങിന് മാറ്റുകൂട്ടി.

നാഷണൽ നെറ്റ് ന്യൂസ്
റാന്നി – പത്തനംതിട്ട.