റാന്നിയിൽ മാലിന്യം തള്ളിയവരെ പോലിസിൽ ഏൽപ്പിച്ചു

മനോജ് തെക്കേപ്പുറം: റാന്നി തെക്കേപ്പുറം 12 ആം വാർഡിൽ കഴിഞ്ഞ ഞായറാഴ്ച (09/06/2024)യാണ് സംഭവം. വാർഡ് മെമ്പറും പ്രസിഡൻ്റും ആയ ശ്രീ പ്രകാശ് കുഴിക്കാലയുടെ വീടിനു സമീപത്താണ് മാലിന്യം തള്ളിയത്. ആറന്മുളയിൽ നിന്നും പെട്ടി ഓട്ടോയിൽ വന്ന രണ്ടുപേരാണ് രാവിലെ 9.30 ്ന് ഈ സാമൂഹിക വിരുദ്ധ പ്രവൃത്തി നടത്തിയത്. സമീപവാസി ആയ ലിൻ്റു മെംബറിനെ അറിയിച്ചു. തുടർന്ന് നാട്ടുകാരും സംഭവത്തിൽ ഇടപെട്ടു. മാലിന്യം തള്ളിയ രണ്ടുപേരെയും പോലിസിൽ ഏൽപ്പിക്കുകയുണ്ടായി.
വെസ്റ്റ് ഇടുന്നവരെയും, പ്ലാസ്റ്റിക്ക് കത്തിക്കുന്നവരെയും, പരിസരം മലിനമാക്കുന്നവരെയൂം കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള പഞ്ചായത്തിൽ അറിയിക്കാം. വിളിച്ചു പറയുന്ന വ്യക്തിക്ക് 2500 രൂപ പാരിതോഷികം നൽകുന്നതാണ് എന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.